കുക്കിനെ നഷ്ടം, ഇംഗ്ലണ്ട് 59-1

- Advertisement -

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഉച്ച ഭക്ഷണ സമയത്ത് ഇംഗ്ലണ്ട് 59/1 എന്ന നിലയില്‍. ആദ്യ സെഷനിലെ മൂന്നാം ഓവറില്‍ അലിസ്റ്റര്‍ കുക്കിനെ(2) ഇംഗ്ലണ്ടിനു നഷ്ടമായെങ്കിലും മാര്‍ക് സ്റ്റോണ്‍മാന്‍-ജെയിംസ് വിന്‍സ് കൂട്ടുകെട്ട് ഓസ്ട്രേലിയയുടെ ന്യൂബോള്‍ ബൗളിംഗിനെ സമര്‍ത്ഥമായി നേരിടുകയായിരുന്നു.

ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ജെയിംസ് വിന്‍സ് 32 റണ്‍സും മാര്‍ക് സ്റ്റോണ്‍മാന്‍ 25 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയാണ്. മിച്ചല്‍ സ്റ്റാര്‍ക്കിനാണ് വിക്കറ്റ്. 57 റണ്‍സ് അപരാജിത കൂട്ടുകെട്ടാണ് വിന്‍സ്-സ്റ്റോണ്‍മാന്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ ഇംഗ്ലണ്ടിനായി നേടിയത്. 29 ഓവറുകളാണ് ആദ്യ സെഷനില്‍ ഇന്നെറിഞ്ഞത്.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി മത്സരിക്കാന്‍ ഇറങ്ങിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement