ബട്‍ലറുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് പാറ്റ് കമ്മിന്‍സ്, ഇംഗ്ലണ്ട് 294 റണ്‍സിന് ഓള്‍ഔട്ട്, മിച്ചല്‍ മാര്‍ഷിന് അഞ്ച് വിക്കറ്റ്

- Advertisement -

ഓവലില്‍ രണ്ടാം ദിവസം കളി ആരംഭിച്ച് അധികം വൈകാതെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. 70 റണ്‍സ് നേടിയ ജോസ് ബട്‍ലറെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് ഓസ്ട്രേലിയയ്ക്കായി ആദ്യ ബ്രേക്ക് ത്രൂ നേടിയത്. 68 റണ്‍സാണ് ജാക്ക് ലീഷുമായി ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ ബട്‍ലര്‍ നേടിയത്. അടുത്ത ഓവറില്‍ 21 റണ്‍സ് നേടിയ ലീഷിനെ പുറത്താക്കി മിച്ചല്‍ മാര്‍ഷ് തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

87.1 ഓവറില്‍ 294 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്. രണ്ടാം ദിവസം വെറും 5.1 ഓവറിനുള്ള ഇംഗ്ലണ്ട് പത്തിമടക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സിന് മൂന്ന് വിക്കറ്റ് നേടാനായി.

Advertisement