രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ ഭേദപ്പെട്ട പ്രകടനം

ആഷസിലെ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ ഭേദപ്പെട്ട പ്രകടനം. ആദ്യ ഇന്നിംഗ്സിൽ 147 റൺസിന് ഓള്‍ഔട്ട് ആയ ടീം 107 റൺസ് നേടിയാണ് നില്‍ക്കുന്നത്. രണ്ട് വിക്കറ്റാണ് ടീമിന് നഷ്ടമായത്.

റോറി ബേൺസ്(13), ഹസീബ് ഹമീദ്(27) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. ഹസീബിനെ മിച്ചൽ സ്റ്റാര്‍ക്കും ബേൺസിനെ കമ്മിന്‍സും പുറത്താക്കിയപ്പോള്‍ 46 റൺസ് കൂട്ടുകെട്ടുമായി ജോ റൂട്ട് – ദാവിദ് മലന്‍ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുന്നത്.

റൂട്ട് 26 റൺസും ദാവിദ് മലന്‍ 35 റൺസും നേടി നില്‍ക്കുമ്പോളും ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ഇംഗ്ലണ്ട് ഇനിയും 171 റൺസ് കൂടി നേടേണം.

Exit mobile version