ആഷസ് ടെസ്റ്റ് സമനിലയിൽ

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാമത്തെ ആഷസ് ടെസ്റ്റ് സമനിലയിൽ.  അവസാന ദിവസം 2ന് 103 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ മത്സര സമനിലയിലാവസാനിക്കുമ്പോൾ 263/4 എന്ന നിലയിലായിരുന്നു. സെഞ്ചുറിയോടെ സ്മിത്തും 29 റൺസോടെ മിച്ചൽ മാർഷും ആയിരുന്നു ക്രീസിൽ.

അവസാന ദിവസം വിക്കറ്റുകൾ പെട്ടന്ന് വീഴ്ത്തി മത്സരത്തിൽ ആധിപത്യം നേടാമെന്ന ഇംഗ്ലണ്ടിന്റെ മോഹത്തിന്റെ തിരിച്ചടിയായി സ്മിത്തും വാർണറും ഓസ്‌ട്രേലിയൻ ബാറ്റിങ്ങിന് കരുത്തേകുകയായിരുന്നു. വാർണർ 86 റൺസ് എടുത്ത് പുറത്തായപ്പോൾ 102 റൺസോടെ സ്മിത്ത് പുറത്താവാതെ നിന്നു.

നേരത്തെ ആദ്യ ഇന്നിങ്സിൽ വാർണറുടെ സെഞ്ചുറിയുടെ പിൻബലത്തിൽ ഓസ്ട്രേലിയ 327റൺസ് എടുത്തിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അലിസ്റ്റർ കുക്കിന്റെ 244 റൺസിന്റെ പിൻബലത്തിൽ 491 റൺസ് എടുത്ത് മത്സരത്തിൽ ആധിപത്യം നേടിയിരുന്നു. എന്നാൽ അവസാന ദിവസം ഇംഗ്ലണ്ട് ബൗളർമാർക്ക് മേൽ അധ്യപത്യം നേടിയ ഓസ്ട്രലിയ മത്സരം സമനിലയിലാകുകയായിരുന്നു.

മത്സരത്തിൽ സെഞ്ചുറി നേടിയ സ്മിത്ത് 2017ൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ടെസ്റ്റ് കളിക്കാരനായി.76.76 ശരാശരിയിൽ 1305 റൺസാണ് സ്മിത്ത് 2017ൽ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial