ഇംഗ്ലണ്ട് നിരയിൽ കോവിഡ് ഭീതി, റാപ്പിഡ് ആന്റിജനിൽ നെഗറ്റീവായി താരങ്ങള്‍

എംസിജിയിലെ രണ്ടാം ദിവസത്തെ കളിക്ക് മുമ്പ് ഇംഗ്ലണ്ട് ക്യാമ്പിൽ കോവിഡ് ഭീതി. രണ്ട് സപ്പോര്‍ട്ട് സ്റ്റാഫും അവരുടെ കുടുംബാംഗങ്ങളും കോവിഡ് ബാധിതരെന്ന് സ്ഥിരീകരിച്ചതോടെയാണ് മത്സരം നടക്കുമോ എന്ന ഭീതി വന്നത്.

തുടര്‍ന്ന് താരങ്ങളെല്ലാം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായ ശേഷമാണ് മത്സരത്തിനിറങ്ങിയത്. ഈ സംഭവ വികാസങ്ങള്‍ കാരണം മത്സരം വൈകിയാണ് രണ്ടാം ദിവസം ആരംഭിച്ചത്.

ഇന്ന് മത്സരം ശേഷം താരങ്ങള്‍ വീണ്ടും പിസിആര്‍ ടെസ്റ്റിന് വിധേയരാകുമെന്നാണ് അറിയുന്നത്.