ആദ്യ ടെസ്റ്റിലെ പരാജയം ഭയപ്പെടുത്തുന്നില്ല എന്ന് ബട്ലർ

ആഷസിലെ ആദ്യ ടെസ്റ്റിൽ ഏറ്റ വൻ പരാജത്തെ ഓർത്ത് പേടിക്കാൻ ഒന്നുമില്ല എന്ന് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ബട്ലർ. ആദ്യ മത്സരത്തിൽ 251 റൺസിന്റെ പരാജയമാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയിരുന്നത്. ടെസ്റ്റ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ കളിക്കുന്ന കളിയാണ്. അതുകൊണ്ട് തന്നെ അത്ര എളുപ്പമല്ല കാര്യങ്ങൾ. ഒരു ടെസ്റ്റിൽ പരാജയപ്പെട്ടു എങ്കിലും ഇനിയും നാലു മത്സരങ്ങൾ ബാക്കി ഉണ്ട്‌. അതുകൊണ്ട് ഭയപ്പെടാൻ ഒന്നുമില്ല. ബട്ലർ പറഞ്ഞു.

കുറേ കാലം മോശമായി കളിക്കുന്നു എങ്കിലെ ഭയപ്പെടേണ്ടതുള്ളൂം അങ്ങനെയൊരു പ്രശ്നം ഇംഗ്ലണ്ടിനില്ല‌. ആദ്യ ടെസ്റ്റിൽ തന്നെ തുടക്കത്തിൽ ഇംഗ്ലണ്ട് മികച്ചു നിന്നിരുന്നു എന്നും ബട്ലർ പറഞ്ഞു. താൻ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്നും. താൻ അതിൽ സന്തോഷവാനാണെന്നും ബട്ലർ പറഞ്ഞു.

Exit mobile version