ബോക്സിംഗ് ഡേ ടെസ്റ്റിനു ബെന്‍ സ്റ്റോക്സ് മടങ്ങിയെത്താന്‍ സാധ്യത

- Advertisement -

ഡിസംബര്‍ 26നു ബോക്സിംഗ് ഡേ ടെസ്റ്റിനു ഇംഗ്ലീഷ് ടീമിലേക്ക് ബെന്‍ സ്റ്റോക്സ് മടങ്ങിയെത്താന്‍ സാധ്യതയെന്ന് വാര്‍ത്തകള്‍. പക്ഷേ അതിനു മുമ്പ് ബ്രിസ്റ്റോള്‍ സംഭവത്തിനു അന്വേഷണം നേരിടുന്ന താരത്തിനു പോലീസില്‍ നിന്ന് അനുമതി ലഭിക്കണമെന്നാണ് ഏറ്റവും പുതിയ സൂചനകള്‍. നിലവില്‍ ന്യൂസിലാണ്ടില്‍ ഉള്ള സ്റ്റോക്സ് അവിടെ പ്രാദേശിക ക്രിക്കറ്റില്‍ പങ്കെടുക്കുന്നതിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് അനുമതി നേടിയിരുന്നു.

ബ്രിസ്റ്റോള്‍ സംഭവത്തിനു ശേഷം കൈയ്ക്ക് പരിക്കേറ്റ സ്റ്റോക്സിനെ പിന്നീട് ഇംഗ്ലണ്ട് ദേശീയ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. രണ്ട് മാസത്തിനു ശേഷം ഒരു മത്സരത്തിനിറങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഫോര്‍ഡ് ട്രോഫിയില്‍ കാന്റെര്‍ബറിയ്ക്ക് വേണ്ടി സ്റ്റോക്സ് കളിയ്ക്കാനിറങ്ങുക. മൂന്നാം ടെസ്റ്റിനു കളിക്കുക എന്നത് സാധ്യമല്ലെങ്കിലും ബോക്സിംഗ് ഡേ ടെസ്റ്റില്‍ താരത്തിനെ ഇറക്കാനാകുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement