Benstokesmccullum

ഫ്ലാറ്റ്, ഫാസ്റ്റ് വിക്കറ്റുകള്‍ – ആഷസിന് വേണ്ടി വിക്കറ്റുകളെക്കുറിച്ച് സ്റ്റോക്സ്

ആഷസ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ടീമിന് വേണ്ടത് ഫാസ്റ്റ്, ഫ്ലാറ്റ് വിക്കറ്റുകളെന്ന് പറഞ്ഞ് ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ബെന്‍ സ്റ്റോക്സ്. ഇക്കാര്യം തങ്ങള്‍ ഇംഗ്ലണ്ടിലെ ഗ്രൗണ്ട് സ്റ്റാഫുകളോട് കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും അവരിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും സ്റ്റോക്സ് കൂട്ടിചേര്‍ത്തു.

നമുക്ക് അതിവേഗത്തിൽ സ്കോര്‍ ചെയ്യുക എന്നതാണ് ആവശ്യമെന്നും ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കും ഇത്തരം വിക്കറ്റുകള്‍ ഇഷ്ടമാകുമെന്നും അവരുടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഇവിടെ പന്തെറിയുവാന്‍ സന്തോഷം ആയിരിക്കുമെന്നും സ്റ്റോക്സ് കൂട്ടിചേര്‍ത്തു.

Exit mobile version