ഇംഗ്ലണ്ടിനെ ഓസ്ട്രേലിയയ്ക്ക് വൈറ്റ് വാഷ് ചെയ്യാനാകും: പോണ്ടിംഗ്

- Advertisement -

ഇംഗ്ലണ്ടിനെതിരെ 5-0 ന്റെ ആഷസ് വിജയം ഓസ്ട്രേലിയ സ്വന്തമാക്കുമെന്ന് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഗാബയില്‍ മോശം പ്രകടനമായിരുന്നുെവെങ്കിലും ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവരവ് നടത്തുമെന്നും അതിനാല്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ വിലകുറച്ച് കാണരുതെന്ന് പോണ്ടിംഗ് അഭിപ്രായപ്പെട്ടു. 5-0 വിജയത്തിനു ശ്രമിക്കണമെന്നാണ് റിക്കി പോണ്ടിംഗ് സ്റ്റീവന്‍ സ്മിത്തിനോട് ആവശ്യപ്പെട്ടത്. അതിനു ഓസ്ട്രേലിയന്‍ ടീമിനു കരുത്തുണ്ടെന്നും അത് സംഭവിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും താരം അഭിപ്രായം പ്രകടിപ്പിച്ചു. ടെസ്റ്റ് മത്സരം 10 വിക്കറ്റിനു വിജയിച്ച് ഓസ്ട്രേലിയയാണ് പരമ്പരയില്‍ 1-0നു ലീഡ് ചെയ്യുന്നത്.

ആഷസ് ചരിത്രത്തിലെ തന്നെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റാണ് അഡിലെയ്ഡില്‍ അരങ്ങേറാന്‍ പോകുന്നത്. പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റാണ് ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement