അഡിലെയിഡ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് മാറ്റങ്ങളൊന്നുമില്ല

- Advertisement -

അഡിലെയിഡ് ടെസ്റ്റില്‍ മാറ്റങ്ങളൊന്നുമില്ലാതെയാവും ടീം ഇറങ്ങുക എന്ന് ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ആദ്യ മത്സരത്തില്‍ ബ്രിസ്ബെയിനില്‍ 10 വിക്കറ്റ് ജയം നേടി ഓസ്ട്രേലിയ പരമ്പരയില്‍ 1-0 ന്റെ ലീഡ് നേടിയിട്ടുണ്ട്. സ്റ്റീവന്‍ സ്മിത്തിന്റെ പുറത്താകാതെയുള്ള 141 റണ്‍സാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പിച്ചില്‍ നിന്ന് പേസിനു നല്ല പിന്തുണ ലഭിക്കുമെന്നും സ്മിത്ത് അഭിപ്രായ്പപെട്ടു. പേസ് ഉണ്ടെങ്കിലും ഡേ നൈറ്റ് ടെസ്റ്റില്‍ മികച്ച രീതിയില്‍ റണ്ണൊഴുകുമെന്നാണ് സ്മിത്ത് പ്രതീക്ഷ പങ്കുവെച്ചത്.

ഓസ്ട്രേലിയ ടീം: സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഉസ്മാന്‍ ഖ്വാജ, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ഷോണ്‍ മാര്‍ഷ്, ടിം പെയിന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement