
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് വിജയം 56 റണ്‍സ് അകലെ. അവസാന ദിവസത്തെ കളി ശേഷിക്കുമ്പോള്‍ 10 വിക്കറ്റാണ് ഓസ്ട്രേലിയയുടെ കൈയ്യില്‍ ശേഷിക്കുന്നത്. ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 195 റണ്‍സിനു പുറത്താക്കിയ ഓസ്ട്രേലിയ 170 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്ന്ന് 114/0 എന്ന നിലയിലാണ്. ഡേവിഡ് വാര്‍ണര്‍(60*), കാമറണ്‍ ബാന്‍ക്രോഫ്ട് (51*) എന്നിവരാണ് ക്രീസില്‍.
നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 195 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ജോ റൂട്ടാണ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. മോയിന്‍ അലി(40), ജോണി ബാരിസ്റ്റോ(42) എന്നിവരുടെ ചെറുത്ത് നില്പുകള്ക്കും ഇംഗ്ലണ്ടിനെ രക്ഷിയ്ക്കാനായില്ല. ജോഷ് ഹാസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പാറ്റ് കമ്മിന്‍സും ഒരു വിക്കറ്റ് സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial