ടീ ബ്രേക്ക്, ഓസ്ട്രേലിയ 306/6

- Advertisement -

അഡിലെയിഡ് ടെസ്റ്റില്‍ മികച്ച സ്കോറിലേക്ക് ഓസ്ട്രേലിയ നീങ്ങുന്നു. 209/4 എന്ന സ്കോറില്‍ നിന്ന് രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ ആദ്യ സെഷനില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സാണ് നേടിയത്. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ഷോണ്‍ മാര്‍ഷും ടിം പെയിനും ചേര്‍ന്ന് ടീമിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. കളി തുടങ്ങി മൂന്നാം പന്തിലാണ് ഓസ്ട്രേലിയയ്ക്ക് ഹാന്‍ഡ്സ്കോമ്പിനെ നഷ്ടമായത്. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയാണ് ഓസ്ട്രേലിയന്‍ താരം പുറത്തായത്.

ആറാം വിക്കറ്റില്‍ ഒത്തുകൂടിയ ടിം പെയിന്‍ തന്റെ അര്‍ദ്ധ ശതകം തികച്ചത് ടീമിനു ഏറെ ഗുണകരമായി. ക്രെയിഗ് ഓവര്‍ട്ടണു വിക്കറ്റ് നല്‍കി ടിം പെയിന്‍ മടങ്ങുമ്പോള്‍ ഓസ്ട്രേലിയ 294 റണ്‍സാണ് നേടിയത്. ഡേ നൈറ്റ് ടെസ്റ്റിന്റെ ആദ്യ സെഷനു ശേഷം ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ 306/6 എന്ന നിലയിലാണ്. ഷോണ്‍ മാര്‍ഷ്(49*), മിച്ചല്‍ സ്റ്റാര്‍ക്ക്(4*) എന്നിവരാണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement