കരുത്താര്‍ജ്ജിച്ച് ഓസ്ട്രേലിയ, ഷോണ്‍ മാര്‍ഷിനു ശതകം

- Advertisement -

അഡിലെയിഡ് ഡേ നൈറ്റ് ടെസ്റ്റിന്റെ രണ്ടാം സെഷനില്‍ കരുത്തോടെ മുന്നേറി ഓസ്ട്രേലിയ. ആദ്യ സെഷനു ശേഷം ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ 306/6 എന്ന നിലയിലായിരുന്നു. കളി പുനരാരംഭിച്ചപ്പോള്‍ 5 റണ്‍സ് കൂടി നേടുന്നതിനിടയില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ(6) ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. എന്നാല്‍ എട്ടാം വിക്കറ്റില്‍ മാര്‍ഷും-പാറ്റ് കമ്മിന്‍സും ചേര്‍ന്ന് ഇംഗ്ലീഷ് ബൗളിംഗിനെ പ്രതിരോധിയ്ക്കുകയായിരുന്നു. 49 റണ്‍സില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഷോണ്‍ മാര്‍ഷ് തന്റെ ശതകം പൂര്‍ത്തിയാക്കി. പാറ്റ് കമ്മിന്‍സും മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ സെഷനില്‍ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് നേടി.

രാത്രി ഭക്ഷണത്തിനു ടീമുകള്‍ പിരിയുമ്പോള്‍ 145 ഓവറുകളില്‍ നിന്ന് ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിലാണ് 409 റണ്‍സ് നേടിയിട്ടുള്ളത്. സ്റ്റാര്‍ക്കിന്റെ വിക്കറ്റഅ നേടിയ സ്റ്റുവര്‍ട് ബ്രോഡ് മത്സരത്തിലെ തന്റെ വിക്കറ്റ് നേട്ടം രണ്ടാക്കി ഉയര്‍ത്തി. 103 റണ്‍സുമായി മാര്‍ഷും 44 റണ്‍സ് നേടി കമ്മിന്‍സുമാണ് ക്രീസില്‍. എട്ടാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും കൂടി ഇതുവരെ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement