47 വർഷത്തിനിടെ ആദ്യമായി ആഷസ് പരമ്പര സമനിലയിൽ

- Advertisement -

47 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഒരു ആഷസ് പരമ്പര സമനിലയിൽ അവസാനിച്ചു. ആഷസ് പരമ്പരയിലെ അവസാനത്തെ മത്സരം ഇംഗ്ലണ്ട് ജയിച്ചതോടെയാണ് ആഷസ് പരമ്പര 2-2ന് സമനിലയിൽ കലാശിച്ചത്. പരമ്പര സമനിലയിൽ അവസാനിച്ചെങ്കിലും കഴിഞ്ഞ തവണ ആഷസ് കിരീടം നേടിയ ഓസ്ട്രേലിയ ആഷസ് കിരീടം നിലനിർത്തി. അവസാനമായി 1972ലാണ് അവസാനമായി ആഷസ് പരമ്പര സമനിലയിൽ  അവസാനിച്ചത്. അന്നും പരമ്പര 2-2ന് തന്നെയാണ് അവസാനിച്ചത്.

പരമ്പരയിൽ ബിർമിംഗ്ഹാമിൽ വെച്ച് നടന്ന ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ 251 റൺസിനാണ് ജയം സ്വന്തമാക്കിയത്.  ലണ്ടനിൽ നടന്ന രണ്ടാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചെങ്കിലും ലീഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റ് ബെൻ സ്റ്റോക്സിന്റെ വിരോചിത പ്രകടനത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ട് ജയിച്ച് പരമ്പര സമനിലയിലാക്കുകയായിരുന്നു. തുടർന്ന് നാലാം ടെസ്റ്റിൽ മാഞ്ചസ്റ്ററിൽ വെച്ച് ഓസ്ട്രേലിയ 185 റൺസിന് ജയിച്ച ആഷസ് കിരീടം നിലനിർത്തിയിരുന്നു. തുടർന്ന് അവസാന ടെസ്റ്റിൽ ഓവലിൽ വെച്ച് ഓസ്ട്രേലിയയെ 135 റൺസിന്‌ തോൽപ്പിച്ച് ഇംഗ്ലണ്ട് ആഷസ് പരമ്പര സമനിലയിൽ എത്തിക്കുകയായിരുന്നു.

Advertisement