ആഷസ് ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് നാമാവശേഷം ആവും, പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍

Ashes

വരാനിരിക്കുന്ന ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ നാണംകെടുത്തുമെന്ന് പറ‍ഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കൽ വോൺ. പരമ്പര ഓസ്ട്രേലിയ വൈറ്റ് വാഷ് ചെയ്യുമെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞത്. ആഷസ് ഉപേക്ഷിക്കുമെന്നോ മാറ്റി വയ്ക്കുമെന്നോയുള്ള അഭ്യൂഹങ്ങള്‍ക്കിടെ കഴി‍ഞ്ഞ ദിവസം ആണ് ഇംഗ്ലണ്ട് ബോര്‍ഡ് ആഷസിനുള്ള അനുമതി നല്‍കിയത്.

ഇംഗ്ലണ്ട് ഒറ്റ ടെസ്റ്റ് പോലും വിജയിക്കില്ലെന്നും 5-0 ന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കുമെന്നുമാണ് റിയലിസ്റ്റിക്കായി ചിന്തിച്ചാല്‍ തോന്നുകയെന്നും വോൺ പറഞ്ഞു. ഇംഗ്ലണ്ടിന് മികച്ച ടീമുകളെ തോല്പിക്കുവാനുള്ള ശേഷിയുള്ളത് പോലെ ആരോട് വേണേലും തോല്‍ക്കുവാനും സാധ്യതയുണ്ടെന്ന് വോൺ കൂട്ടിചേര്‍ത്തു.

Previous articleഷാക്കിബ് അല്‍ ഹസന് പ്ലേ ഓഫ് മത്സരങ്ങള്‍ നഷ്ടമായേക്കും
Next articleഫൈവ് സ്റ്റാർ ഇംഗ്ലണ്ട് !, അണ്ടോറക്ക് മേൽ ഗോൾ മഴ