ആൻഡേഴ്സൺ രണ്ടാം ടെസ്റ്റിൽ കളിക്കില്ല!!

ആഷസിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലീഷ് പേസ് ബൗളർ ആൻഡേഴ്സ്ൺ കളിക്കില്ല. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ആൻഡേഴ്സണ് പന്തെറിയാൻ ആവാതെ പിൻവലിയേണ്ടി വന്നിരുന്നു. അത് ഇംഗ്ലണ്ടിനെ വലിയ പരാജയത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. പരിക്ക് ഭേദമാകില്ല എന്ന് ഉറപ്പായതോടെ രണ്ടാം ടെസ്റ്റിൽ ആൻഡേഴ്സണെ കളിപ്പിക്കില്ല എന്ന് ഇംഗ്ലണ്ട് അറിയിച്ചു.

ഓഗസ്റ്റ് 14ന് ലോർഡ്സിൽ വെച്ചാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ആഷസ് പരമ്പർ തുടങ്ങുന്നതിന് ഒരു മാസം മുമ്പ് വരെ പരിക്കേറ്റ് വിശ്രമിക്കുകയായിരുന്നു ആൻഡേഴ്സൺ. പൂർണ്ണ ആരോഗ്യവാനല്ലാത്ത ആൻഡേഴ്സണെ കളിപ്പിച്ചതിന് ഇംഗ്ലണ്ട് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. എന്നാൽ എല്ലാ ഫിറ്റ്നെസ് ടെസ്റ്റും ആൻഡേഴ്സൺ വിജയിച്ചിരുന്നു എന്നും കളിപ്പിക്കാനുള്ള തീരുമാനം തെറ്റായിരുന്നില്ല എന്നും ജോ റൂട്ട് പറഞ്ഞു.