ആഷസ് പരമ്പരയാണ് ടെസ്റ്റ് ക്രിക്കറ്റിനെ നിലനിർത്തുന്നതെന്ന് സൗരവ് ഗാംഗുലി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ ആധുനിക യുഗത്തിൽ ടെസ്റ്റ് ക്രിക്കറ്റിനെ നിലനിർത്തുന്നതിന് ആഷസ് പരമ്പര വഹിക്കുന്ന പങ്ക് വലുതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം നിലനിർത്തുന്നതിന് മറ്റു രാജ്യങ്ങളും ശ്രമിക്കണമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ആഷസ് പരമ്പരയിലുള്ള ക്രിക്കറ്റിന്റെ നിലവാരം മികച്ചതാണെന്നും ഗാംഗുലി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചിരുന്നു.

ജയപരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. അവസാനംദിവസം ജയിക്കാൻ 267 റൺസ് വേണ്ട സമയത്ത് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എന്ന നിലയിൽ മത്സരം അവസാനിപ്പിക്കുകയായിരുന്നു. വെറും 47 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ട്ടപെട്ട ഓസ്ട്രേലിയ 59 റൺസ് എടുത്ത ലാബ്സ്ചാഗിനെയുടെയും പുറത്താവാതെ 42 റൺസ് എടുത്ത ട്രാവിസ് ഹെഡിന്റെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ മത്സരം സമനിലയിലാക്കുകയായിരുന്നു. നേരത്തെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച ഓസ്ട്രലിയ 1-0 എന്ന നിലയിൽ പരമ്പരയിൽ മുൻപിലാണ്.