ആദ്യ ടെസ്റ്റ് ജയിക്കാൻ അവസാനദിനം ഇംഗ്ലണ്ടിന് വേണ്ടത് 385 റൺസ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

നാലാം ദിവസം 7 വിക്കറ്റ് നഷ്ടത്തിൽ 487 റൺസ് നേടിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് അവസാനിപ്പിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 398 റൺസ്. 356 നു 5 എന്ന നിലയിൽ നാലാം ദിവസത്തെ അവസാന സെക്ഷൻ ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയക്കായി അപാരമായി ബാറ്റ് ചെയ്ത മാത്യു വൈഡ് ടെസ്റ്റിലെ തന്റെ രണ്ടാം ശതകം കുറിച്ചു, ആറര വർഷത്തിന് ശേഷമാണ് വൈഡ്‌ ടെസ്റ്റിൽ ശതകം നേടുന്നത്. ക്യാപ്റ്റൻ ടിം പെയിനൊപ്പം ചേർന്ന് ഓസ്‌ട്രേലിയയുടെ സ്‌കോർ 400 കടത്തിയ വൈഡ് മത്സരം അവർക്ക് അനുകൂലമാക്കി. ഇംഗ്ലണ്ടിന് തലവേദനയായ ഈ കൂട്ടുകെട്ടിനു അന്ത്യം കുറിച്ച ബെൻ സ്റ്റോക്‌സ് ഇംഗ്ലണ്ടിനായി ആറാം വിക്കറ്റ് നേടി. 110 റൺസ് നേടിയ വൈഡ് ഡെൻലിക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

തുടർന്ന് ടിം പെയിന്റെ കുറ്റി തെറുപ്പിച്ച മോയിൻ അലി ഇംഗ്ലണ്ടിനായി 7 മത്തെ വിക്കറ്റ് നേടി. എന്നാൽ 8 മത്തെ വിക്കറ്റിൽ അപരാജിത കൂട്ടുകെട്ട് ഉയർത്തിയ പാറ്റിൻസനും കമ്മിൻസും ഓസ്‌ട്രേലിയൻ സ്‌കോർ ഉയർത്തിയപ്പോൾ ഇംഗ്ലീഷിനു മത്സരത്തിലെ ജയം എന്ന പ്രതീക്ഷ കൈ വിട്ടു. 47 റൺസ് എടുത്ത് പാറ്റിൻസനും 25 റൺസ് എടുത്ത് കമ്മിൻസും നിൽക്കുമ്പോൾ ഇന്നിങ്‌സ് അവസാനിപ്പിക്കാൻ ഓസ്‌ട്രേലിയൻ നായകൻ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്‌സ് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ മോയിൻ അലി 2 വിക്കറ്റ് വീഴ്ത്തി. ബ്രോഡും വോക്‌സും ഓരോ വീതം വിക്കറ്റ് വീതം വീഴ്ത്തി.

398 ലക്ഷ്യം നൽകിയ ഓസ്‌ട്രേലിയ നാലാം ദിനത്തിലെ അവസാനഓവറുകൾ ഇംഗ്ലീഷ് ബാറ്റിംഗിനെ പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. നാലാം ദിവസം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമാവാതെ 7 ഓവറിൽ 13 റൺസ് നേടിയിട്ടുണ്ട്. 7 റൺസുമായി ബേർൺസും 6 റൺസുമായി ജേസൻ റോയിയുമാണ് ക്രീസിൽ. ഇംഗ്ലണ്ടിന് ജയിക്കാൻ ഇനിയും 385 റൺസ് കൂടി വേണം. അവസാനദിവസമായ നാളെ ഇംഗ്ലണ്ടിനെ പുറത്തതാക്കി ജയം നേടാൻ ആവും ഓസ്‌ട്രേലിയൻ ശ്രമം. എന്നാൽ ടെസ്റ്റ് സമനിലയാക്കുക എന്ന ലക്ഷ്യവുമായി ക്ഷമയോടെ ബാറ്റ് വീശാൻ ആവും ഓസ്‌ട്രേലിയൻ ശ്രമം. നാളെ രാവിലത്തെ സെക്ഷൻ മത്സരത്തിൽ വളരെ നിർണായകമാവും. ഓസ്‌ട്രേലിയൻ ബോളർമാർ അവർക്ക് ജയം സമ്മാനിക്കുമോ എന്ന് കണ്ട് തന്നെ അറിയണം.