ആഷസിനുള്ള ഇംഗ്ലണ്ട് ടീമിൽ ബാക്കപ്പ് കീപ്പറായി സാം ബില്ലിംഗ്‌സിനെ ഉൾപ്പെടുത്തി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയക്കെതിരായ അവസാന ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ ബാക്കപ്പ് കീപ്പറായി സാം ബില്ലിംഗ്‌സിനെ ഉൾപ്പെടുത്തി. ബിഗ് ബാഷിൽ സിഡ്‌നി തണ്ടേഴ്സിനൊപ്പം കളിക്കുന്ന താരമാണ് സാം ബില്ലിംഗ്സ്. ബിഗ് ബാഷ് ലീഗ് മാറ്റിവെച്ചതിന് പിന്നാലെ താരം ഇംഗ്ലണ്ടിലേക്ക് തിരിക്കാനിരിക്കെയാണ് ബില്ലിംഗ്‌സിനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയത്.

ഓസ്‌ട്രേലിക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോക്ക് പരിക്കേറ്റതും ജോസ് ബട്ലറുടെ മോശം ഫോമുമാണ് ബില്ലിംഗ്‌സിനെ ടീമിൽ ഉൾപെടുത്താൻ ഇംഗ്ലണ്ട് തീരുമാനിച്ചത്. ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായിരുന്ന ഒലി പോപ്പും മോശം ഫോമിലാണ്. ഇതോടെയാണ് ഹൊബാർട്ട് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് ബാക്കപ്പ് വിക്കറ്റ് കീപ്പറായി സാം ബില്ലിംഗ്‌സിനെ പരിഗണിച്ചത്.