ശ്രീലങ്കയുടെ 16ാമനായി അസേല ഗുണരത്നേ

- Advertisement -

ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയ്ക്കായി എത്തിയ ശ്രീലങ്കന്‍ ടീമിനൊപ്പം സ്റ്റാന്‍ഡ് ബൈ താരമായി ചേരുവാന്‍ അസേല ഗുണരത്നേ ഒരുങ്ങുന്നു. ടീമിലെ 16ാമനായി താരം ചേരുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുകയായിരുന്നു. കഴിഞ്ഞ ജൂലായില്‍ ഇന്ത്യയ്ക്കെതിരെ നടന്ന പരമ്പരയ്ക്കിടെ പരിക്കേറ്റ ശേഷം ഏറെ നാളായി കളത്തിനു പുറത്താണ്. താരത്തിനോട് ഫിറ്റ്നെസ് തെളിയിക്കാനും മത്സരസജ്ജമാവാനുമായി എമേര്‍ജിംഗ് ട്രോഫി ടൂര്‍ണ്ണമെന്റില്‍ കുറഞ്ഞത് രണ്ട് മത്സരങ്ങളിലെങ്കിലും പങ്കെടുക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമായെങ്കിലും താരത്തെ ഇന്ത്യന്‍ പരമ്പരയ്ക്കായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആദ്യം പരിഗണിച്ചിരുന്നില്ല. മാച്ച് ഫിറ്റാണെന്ന് തെളിയിക്കണമെന്നാണ് താരത്തോട് ബോര്‍ഡ് ആവശ്യപ്പെട്ടത്. എമേര്‍ജിംഗ് ട്രോഫിയില്‍ താരത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ ബോര്‍ഡിനു സംതൃപ്തി തോന്നിയാല്‍ അസേലയെ ഇന്ത്യന്‍ പരമ്പരയിലെ 16ാമനായി ടീമിലുള്‍പ്പെടുത്തു.

കൊല്‍ക്കത്തയില്‍ നവംബര്‍ 16നാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരിലെ ആദ്യത്തെ ടെസ്റ്റ് മത്സരം. നവംബര്‍ 20 ആവുമ്പോളേക്ക് അസേലയ്ക്ക് ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാവുമെന്നാണ് പ്രതീക്ഷ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement