സ്മിത്തിനോട് ക്യാപ്റ്റന്‍സി ഒഴിയാന്‍ ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ സ്പോര്‍ട്സ് കമ്മീഷന്‍

പന്തില്‍ കൃത്രിമം കാണിക്കല്‍ വിവാദത്തോടെ സ്റ്റീവ് സ്മിത്തിനോട് ക്യാപ്റ്റന്‍സ് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ സ്പോര്‍ട്സ് കമ്മീഷന്‍. കമ്മീഷന്‍ തലവന്‍ ജോണ്‍ വൈലിയും സിഇഒ കേറ്റ് പാല്‍മറും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ വിവാദത്തെത്തുടര്‍ന്നാണ് ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയത്. ഒരു തരത്തിലുമുള്ള ചതിയും വഞ്ചനയും കായിക മേഖലയില്‍ വെച്ച് പൊറിപ്പിക്കുവാന്‍ ASCയ്ക്കാവില്ല. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഇത്തരം നടപടികള്‍ ഓസ്ട്രേലിയന്‍ കായിക സമൂഹത്തിനു തന്നെ നാണക്കേട് സൃഷ്ടിച്ചിരിക്കുകയാണ്.

ഒട്ടനവധി യുവതാരങ്ങള്‍ക്കും നാളത്തെ തലമുറയ്ക്കും മാതൃകയാകേണ്ട ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍മാരില്‍ നിന്ന് ഇത്തരം നടപടിയുണ്ടാകുന്നത് ലജ്ജാവഹമാണെന്ന് പറയുന്ന കുറിപ്പില്‍ സ്മിത്ത് കുറ്റം സമ്മതിച്ചതിനാല്‍ താരത്തിനോട് ഉടനടി ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍സി ഒഴിയാനാണ് ആവശ്യപ്പെടുന്നത്. താരം അതിനു തയ്യാറാകുന്നില്ലെങ്കില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ അതിനു മുതിരണമെന്നാണ് ഔദ്യോഗിക കുറിപ്പില്‍ പരാമര്‍ശിക്കുന്നത്.

സ്മിത്തിനെക്കുടാതെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിലെ അംഗങ്ങളെയും കോച്ചിംഗ് സ്റ്റാഫിനെയുമെല്ലാം നടപടിയ്ക്ക് വിധേയരാക്കണമെന്നാണ് പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകുറ്റക്കാരന്‍, എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നില്ല: സ്മിത്ത്
Next articleവേഗതയേറിയ ഇന്ത്യന്‍ ടി20 അര്‍ദ്ധ ശതകം നേടി സ്മൃതി മന്ഥാന