മുന്‍ കര്‍ണ്ണാടക കോച്ച് ഇനി ഹൈദ്രാബാദിനെ പരിശീലിപ്പിക്കും

മുന്‍ കര്‍ണ്ണാടക ഹെഡ് കോച്ച് ജഗദീഷ് അരുണ്‍ കുമാര്‍ 2017-2018 സീസണില്‍ ഹൈദ്രാബാദിനെ പരിശീലിപ്പിക്കും. ഭരത് അരുണ്‍ ഇന്ത്യയുടെ ബൗളിംഗ് കോച്ചായി നിയമിക്കപ്പെട്ടപ്പോള്‍ വന്ന ഒഴിവിലേക്കാണ് അരുണ്‍ കുമാറിനെ പരിഗണിക്കുന്നത്. 2013-14, 2014-15 സീസണുകളില്‍ അരുണ്‍ കുമാറിന്റെ ശിക്ഷണത്തിലാണ് കര്‍ണ്ണാടക രഞ്ജി, വിജയ് ഹസാരേ, ഇറാനി ട്രോഫി എന്നിവ നേടിയത്.

എന്നാല്‍ കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണ്ണാടക പുറത്തായപ്പോള്‍ അരുണ്‍കുമാറിനെ മാറ്റി പിവി ശശികാന്തിനെ കര്‍ണ്ണാടക കോച്ചായി നിയമിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടി20 ഗ്ലോബല്‍ ലീഗ് നവംബര്‍ 3നു ആരംഭിക്കും
Next articleഡെംബെലെക്ക് പകരക്കാരനെയിറക്കി ഡോർട്ട്മുണ്ട്