ഇന്ത്യ – ന്യൂസിലാണ്ട് ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് നേടിയപ്പോള്‍ മലയാളി താരം സഞ്ജു സാംസൺ പരാജയപ്പെടുന്ന കാഴ്ചയാണ് അനന്തപുരിയിലെ ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.
ഇഷാന്‍ കിഷന്‍ 43 പന്തിൽ 103 റൺസും സൂര്യകുമാര്‍ യാദവ് 30 പന്തിൽ 63 റൺസും നേടിയപ്പോള്‍ 17 പന്തിൽ 42 റൺസുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും 16 പന്തിൽ 30 റൺസ് നേടിയ അഭിഷേക് ശര്‍മ്മയുമാണ് ആതിഥേയര്‍ക്കായി തിളങ്ങിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 225 റൺസാണ് നേടിയത്. 19.4 ഓറിൽ ന്യൂസിലാണ്ട് ഓള്‍ഔട്ട് ആയി. ഫിന്‍ അല്ലന്‍ 38 പന്തിൽ 80 റൺസ് നേടിയെങ്കിലും താരത്തിന് പിന്തുണ മറ്റ് താരങ്ങളിൽ നിന്ന് ലഭിയ്ക്കാതെ പോയത് ന്യൂസിലാണ്ടിന് തിരിച്ചടിയായി. 12 പന്തിൽ 26 റൺസ് നേടിയ ഡാരിൽ മിച്ചലും 15 പന്തിൽ 33 റൺസ് നേടി ഇഷ് സോധിയും ആണ് മറ്റ് പ്രധാന സ്കോറര്‍മാര്‍.
ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് അഞ്ച് വിക്കറ്റും അക്സര്‍ പട്ടേൽ മൂന്ന് വിക്കറ്റും നേടി തിളങ്ങി.