Arshdeepsingh

ഡെത്ത് ഓവറുകളിൽ അര്‍ഷ്ദീപിന് തിളങ്ങാനാകും – വിക്രം റാഥോര്‍

സമ്മര്‍ദ്ദ ഘട്ടത്തിൽ മികവ് പുലര്‍ത്തുവാനുള്ള പ്രത്യേക കഴിവുള്ള താരമാണ് അര്‍ഷ്ദീപ് സിംഗ് എന്ന് പറഞ്ഞ് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍. താരത്തിന്റെ പക്വതയാര്‍ന്ന സമീപനം ആണ് ഇത്തരത്തിലുള്ള കഴിവിന് കാരണം എന്നും റാഥോര്‍ കൂട്ടിചേര്‍ത്തു.

23 വയസ്സ് മാത്രമുള്ള താരം ഇന്ത്യയ്ക്കായി സമ്മര്‍ദ്ദഘട്ടത്തിൽ മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു. ഏഷ്യ കപ്പിൽ അവസാന ഓവറുകളിൽ വെറും ചുരുക്കം റൺസ് പ്രതിരോധിക്കേണ്ട ഘട്ടത്തിൽ താരത്തിന് വിജയം കൈവരിക്കാനായില്ലെങ്കിലും അവസാനം വരെ പൊരുതുവാന്‍ അര്‍ഷ്ദീപിന് സാധിച്ചിരുന്നു.

താരത്തിന്റെ സേവനം ഡെത്ത് ഓവറുകളിൽ ഇന്ത്യയ്ക്ക് വലിയ മേൽക്കൈ നൽകുമെന്നും റാഥോര്‍ സൂചിപ്പിച്ചു. ജസ്പ്രീത് ബുംറയ്ക്കൊപ്പം ഇന്ത്യയുടെ ഡെത്ത് ഓവര്‍ ബൗളിംഗിന് കരുത്തേകുവാന്‍ അര്‍ഷ്ദീപിനും ഹര്‍ഷൽ പട്ടേലിനും സാധിക്കുമെന്ന് വിക്രം റാഥോര്‍ വ്യക്തമാക്കി.

Exit mobile version