Site icon Fanport

സസക്സിൽ ജോഫ്ര ആർച്ചർ കരാർ നീട്ടി

സസക്സിൽ തന്റെ കരാർ രണ്ട് വർഷം നീട്ടി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചർ. 2022 കൗണ്ടി സീസൺ കഴിയുന്നതുവരെയാണ് ആർച്ചർ കരാർ നീട്ടിയത്. നിലവിൽ ആർച്ചർ പരിക്ക് മൂലം ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്താണ്. നേരത്തെ 2020വരെയായിരുന്നു സസക്സിൽ ജോഫ്ര ആർച്ചറിന്റെ കരാർ ഉണ്ടായിരുന്നത്. സസ്കസ് ആണ് തനിക്ക് തന്റെ കരിയറിന്റെ തുടക്കത്തിൽ അവസരം നൽകിയതെന്നും ക്ലബ്ബിൽ കൂടുതൽ കാലം നിൽക്കാൻ പറ്റിയതിൽ സന്തോഷം ഉണ്ടെന്നും ആർച്ചർ പറഞ്ഞു.

2016ൽ സസക്സിലൂടെയാണ് ജോഫ്ര ആർച്ചറി തന്റെ കൗണ്ടി ക്രിക്കറ്റ് കരിയർ ആരംഭിച്ചത്. 97 മത്സരങ്ങളിൽ നിന്നായി ആർച്ചർ 196 വിക്കറ്റുകളും സസക്സിനായി ആർച്ചർ സ്വന്തമാക്കിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 28 മത്സരങ്ങളിൽ നിന്ന് 131 വിക്കറ്റുകൾ ആർച്ചർ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

Exit mobile version