Picsart 24 03 16 15 56 36 717

മുൻ പാകിസ്താൻ താരം ആഖിബ് ജാവേദ് ശ്രീലങ്ക ഫാസ്റ്റ് ബൗളിംഗ് പരിശീലകൻ

ടി20 ലോകകപ്പിന് മുന്നോടിയായി മുൻ പാകിസ്താൻ താരം ആഖിബ് ജാവേദിനെ ശ്രീലങ്ക ഫാസ്റ്റ് ബൗളിംഗ് പരിശീലകനായി നിയമിച്ചു. നേരത്തെ പാകിസ്ഥാൻ, യുഎഇ ദേശീയ ടീമുകൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ആളാണ് ജാവേദ്.

ഒരു കളിക്കാരനെന്ന നിലയിൽ, ജാവേദ് 1992 ലോകകപ്പ് നേടിയ പാകിസ്ഥാൻ ടീമിൻ്റെ ഭാഗമായിരുന്നു. വിരമിച്ചതിന് ശേഷം, മുൻ പേസർ പാകിസ്ഥാൻ, യുഎഇ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചു.

2009ൽ പാകിസ്ഥാൻ ടി20 ലോകകപ്പ് നേടിയപ്പോൾ ബൗളിംഗ് പരിശീലകനായി ജാവേദ് ഉണ്ടായിരുന്നു. ജാവേദ് നിലവിൽ പാകിസ്താൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) ലാഹോർ ഖലനാദേഴ്സ് ടീമിൻ്റെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു

Exit mobile version