ക്രിക്കറ്റിനു കളങ്കം, ഞാന്‍ മാപ്പ് പറയുന്നു

ഒരു വര്‍ഷത്തെ വിലക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ ചുമത്തിയതിനു പിന്നാലെ വിവാദങ്ങളില്‍ മാപ്പപേക്ഷയുമായി വാര്‍ണര്‍. ക്രിക്കറ്റിനു കളങ്കം വരുത്തിയതിനു തന്റെ പങ്കില്‍ താന്‍ മാപ്പപേക്ഷിക്കുന്നു എന്നാണ് വിവാദത്തിനു ശേഷം ആദ്യമായ പൊതുയിടത്തില്‍ പ്രതികരിച്ച വാര്‍ണര്‍ പറഞ്ഞത്. ഓസ്ട്രേലിയയിലെയും ലോകമെമ്പാടുമുള്ള ക്രിക്കറ്റ ആരാധകരോടാണ് തന്റെ തെറ്റുകള്‍ക്ക് വാര്‍ണര്‍ മാപ്പപേക്ഷയുമായി എത്തിയത്.

കാമറൂണ്‍ ബാന്‍ക്രോഫ്ട് പന്തില്‍ മഞ്ഞ ടേപ്പ് ഉപയോഗിച്ചുരയ്ക്കുന്നത് ക്യാമറ കണ്ണുകള്‍ കണ്ട് പിടിച്ചതോടെയാണ് വിവാദം പൊട്ടിപുറപ്പെട്ടത്. അന്നത്തെ കളിയ്ക്ക് ശേഷം അത് തുറന്ന് സമ്മതിച്ച് സ്മിത്ത് വാര്‍ണറുടെ പേരെടുത്ത് പറയാതെ ഓസ്ട്രേലിയയുടെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിനു സംഭവത്തില്‍ പങ്കുണ്ടെന്ന് അറിയിക്കുകയായിരുന്നു.

ഐസിസി സ്മിത്തിനു ഒരു ടെസ്റ്റില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ വാര്‍ണറെയും ബാന്‍ക്രോഫ്ടിനെയും വിലക്കില്‍ നിന്നൊഴിവാക്കുകയായിരുന്നു. എന്നാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണത്തില്‍ വാര്‍ണര്‍ക്കും സ്മിത്തിനും ഒരു വര്‍ഷത്തെ വിലക്കും ബാന്‍ക്രോഫ്ടിനു 9 മാസം സസ്പെന്‍ഷനും വിധിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article6 വിക്കറ്റ് ജയം സ്വന്തമാക്കി ഇവൈ യെല്ലോ
Next articleദിമാസ് ദെൽഗാഡോയുടെ കരാറും ബെംഗളൂരു എഫ് സി പുതുക്കി