
ബംഗ്ലാദേശിന്റെ വിന്‍ഡീസ് പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് വേദിയായി ജമൈക്കയും ആന്റിഗ്വയും. ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ആണ് ഇന്ന് തീരുമാനം അറിയിച്ചത്. ജൂലൈ നാലിനു ആന്റിഗ്വയിലാണ് ആദ്യ ടെസ്റ്റ്. രണ്ടാമത്തെ ടെസ്റ്റ് ജൂലൈ 12നു ജമൈക്കയില്‍ നടക്കും. അതിനു ശേഷം മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളിലും ഇരു രാജ്യങ്ങളും പങ്കെടുക്കും.
മൂന്ന് ടി20 മത്സരങ്ങളില്‍ രണ്ടെണ്ണം ഫ്ലോറിഡയില്‍ നടക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial