ഷമി വിവാദം, ബിസിസഐ ആന്റി കറപ്ഷന്‍ യൂണിറ്റ് റിപ്പോര്‍ട്ട് വ്യാഴാഴ്ച

മുഹമ്മദ് ഷമിയും ഭാര്യും തമ്മിലുള്ള ഗാര്‍ഹിക പ്രശ്നത്തിന്റെ ഭാഗമായി താരത്തിന്റെ ഭാര്യ ഹസിന്‍ ജഹാന്‍ ഷമിയ്ക്കെതിരെ കോഴയാരോപണവും നടത്തിയിരുന്നു. ദുബായയിലെത്തിയ ഷമിയ്ക്ക് ഒരു പാക് യുവതി വഴി ലണ്ടനിലുള്ള ഒരു മുഹമ്മദ് ഭായി പണം നല്‍കിയെന്നും അത് കോഴയാണെന്നുമായിരുന്നു ഹസിനിന്റെ ആരോപണം. ഗാര്‍ഹിക പീഢന ആരോപണത്തെത്തുടര്‍ന്ന് ഷമിയുടെ കേന്ദ്ര കരാര്‍ ബിസിസിഐ തടഞ്ഞു വെച്ചിരുന്നു.

വിവാദത്തില്‍ കോഴ ആരോപണം മാത്രം അന്വേഷിക്കുവാന്‍ ബിസിസിഐയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ് തലവന്‍ നീരജ് കുമാറിനോട് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ് ആവശ്യപ്പെടുകയായിരുന്നു. ഇതിന്മേലുള്ള റിപ്പോര്‍ട്ട് വരുന്ന വ്യാഴാഴ്ച നീരജ് കുമാര്‍ സമര്‍പ്പിക്കുമെന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊച്ചി ടര്‍ഫ് പൊളിക്കാന്‍ സമ്മതിക്കില്ലെന്ന് അറിയിച്ച് കായിക മന്ത്രി എസി മൊയ്തീന്‍
Next articleക്ലീനിപേസിനു തോല്‍വി, സ്റ്റെബിലിക്സിനു ജയം 38 റണ്‍സിനു