കളിക്കിടെ ആപ്പിള്‍ വാച്ച് വേണ്ടെന്ന് പാക്കിസ്ഥാന്‍ താരങ്ങളോട് അറിയിച്ച് ഐസിസി

ലോര്‍ഡ്സ് ടെസ്റ്റ് ആദ്യ ദിവസത്തില്‍ സ്മാര്‍ട്ട് വാച്ച് ധരിച്ച ചില പാക്കിസ്ഥാന്‍ താരങ്ങളോട് അത് ഒഴിവാക്കുവാന്‍ ആവശ്യപ്പെട്ട് ഐസിസി-പിസിബി ആന്റി കറപ്ഷന്‍ ഉദ്യോഗസ്ഥര്‍. വേറെ കുറ്റമൊന്നും താരങ്ങള്‍ക്കെതിരെ ചുമത്തിയിട്ടില്ലെങ്കിലും സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഐസിസി ഉദ്യോഗസ്ഥര്‍ നല്‍കിയത്.

ഐസിസി നിയമപ്രകാരം മത്സരദിവസങ്ങളില്‍ താരങ്ങളുടെ ഫോണുകളെല്ലാം തന്നെ ഐസിസി ആന്റി കറപ്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നാണ് നിയമം. സമാനമായ ഉപകരണങ്ങളായ ആപ്പിള്‍ വാച്ചുകളുടെ ഉപയോഗവും പാടില്ലെന്ന് പാക്ക് താരങ്ങളോട് അറിയിക്കുകയായിരുന്നുവെന്ന് ഹസന്‍ അലി മാധ്യമ പ്രവര്‍ത്തകരോട് ആദ്യ ദിവസത്തിനു ശേഷമുള്ള പത്ര സമ്മേളനത്തില്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial