Picsart 24 12 12 15 19 29 488

പരിക്കേറ്റതിനെ തുടർന്ന് ദക്ഷിണാഫ്രിക്കൻ പേസർ പാകിസ്ഥാൻ പരമ്പരയിൽ നിന്ന് പുറത്തായി

കാൽവിരലിന് പരിക്കേറ്റ ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ പേസർ ആൻറിച്ച് നോർക്ക്യ പാകിസ്ഥാനെതിരായ ടി20 ഐ, ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി. ഡിസംബർ 10 ന് ഓപ്പണിംഗ് ടി20 ഐക്ക് മുമ്പുള്ള പരിശീലനത്തിനിടെ ഇടതുകാലിൻ്റെ പെരുവിരലിന് പറ്റിയ ക്ഷതം ആണ് താരത്തിന് പ്രശ്നമായത്.

ടി20 ഐ പരമ്പരയിലെ ബാക്കി മത്സരങ്ങളും തുടർന്നുള്ള ഏകദിന പരമ്പരയും നോർക്ക്യക്ക് നഷ്ടമാകും.

ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങൾക്ക് പകരക്കാരനായി അൺക്യാപ്ഡ് ഓൾറൗണ്ടർ ദയാൻ ഗലീമിനെ ടീമിലേക്ക് പകരം വിളിച്ചു.

ദക്ഷിണാഫ്രിക്കൻ സ്‌ക്വാഡ്: ഹെൻറിച്ച് ക്ലാസൻ (സി), ഒട്ട്‌നീൽ ബാർട്ട്‌മാൻ, മാത്യു ബ്രീറ്റ്‌സ്‌കെ, ഡൊനോവൻ ഫെരേര, ദയാൻ ഗലിയം, റീസ ഹെൻഡ്‌റിക്‌സ്, പാട്രിക് ക്രൂഗർ, ജോർജ്ജ് ലിൻഡെ, ഡേവിഡ് മില്ലർ, ക്വേന മഫാക്ക, എൻകാബ പീറ്റർ, റയാൻ സിംലാൻസി, ആൻഡ്‌ബ്രൈസ് ഷാംനെസി, തബ്രെയ്‌സ്. റാസി വാൻ ഡെർ ഡ്യൂസെൻ.

Exit mobile version