
ഡല്‍ഹിയിലെ പുക നിറഞ്ഞ അന്തരീക്ഷത്തില്‍ കളിക്കുവാന്‍ ബുദ്ധിമുട്ട് ശ്രീലങ്കന്‍ താരങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് വിരാട് കോഹ്ലി. ഉച്ചഭക്ഷണത്തിനു 500/5 എന്ന രീതിയില്‍ പിരിഞ്ഞ ഇന്ത്യ രണ്ടാം ദിവസത്തിന്റെ രണ്ടാം സെഷനില്‍ കൂടുതല്‍ കരുത്തോടെ ബാറ്റ് വീശുന്നതിനിടെയാണ് ശ്രീലങ്കന്‍ താരങ്ങള്‍ ബുദ്ധിമുട്ട് അറിയിച്ചത്. പല തവണ സെഷനില്‍ ഈ വിഷയത്തിന്മേല് കളി മുടങ്ങിയെങ്കിലും ചര്‍ച്ചകള്‍ക്ക് ശേഷം മത്സരം പുനരാരംഭിക്കുകയായിരുന്നു.
കളി പുനരാരംഭിച്ചപ്പോള്‍ രവിചന്ദ്രന്‍ അശ്വിനെയും വിരാട് കോഹ്ലിയെയും ഇന്ത്യയ്ക്ക് നഷ്ടമായി. ആദ്യം ലഹിരു ഗമാഗേ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. കുറച്ച് കഴിഞ്ഞ് സുരംഗ ലക്മലും പിന്മാറിയപ്പോള് ശ്രീലങ്കയ്ക്ക് സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍മാര്‍ ഇല്ലാത്ത സ്ഥിതിയായി. ഇതിനിടെയാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. ഇന്ത്യ 127.5 ഓവര്‍ ബാറ്റ് ചെയ്ത് 7 വിക്കറ്റ് നഷ്ടത്തില്‍ 536 റണ്‍സാണ് നേടിയത്.
വിരാട് കോഹ്ലി(243), മുരളി വിജയ്(155), രോഹിത് ശര്‍മ്മ(65) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ശ്രീലങ്കയ്ക്കായി ലക്ഷന്‍ സണ്ടകന് 4 വിക്കറ്റ് വീഴ്ത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial