
വിന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ആഞ്ചലോ മാത്യൂസിന്റെ സേവനം നഷ്ടമാകും. തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനം അടുത്തിരിക്കുന്നതിനാല്‍ താരം ശ്രീലങ്കയിലേക്ക് ഉടന്‍ മടങ്ങുമെന്നാണ് അറിയുന്നത്. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ശ്രീലങ്കയ്ക്ക് മാത്യൂസിന്റെ നഷ്ടം കനത്ത തിരിച്ചടിയാണ്.
സെയിന്റ് ലൂസിയയിലെ ഡാരെന്‍ സാമി നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാളെ മുതല്‍ ആണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. മത്സരത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ ശ്രീലങ്കയ്ക്ക് പരമ്പര നഷ്ടമാകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial