ആഞ്ചലോ മാത്യൂസും സുരംഗ ലക്മലും മാച്ച് ഫിറ്റ്

- Advertisement -

വിന്‍ഡീസ് ടൂറിനുള്ള ടീമിലേക്ക് നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട ശ്രീലങ്കന്‍ താരങ്ങളായ ആഞ്ചലോ മാത്യൂസും സുരംഗ ലക്മലും തങ്ങളുടെ ഫിറ്റ്നെസ് തെളിയിച്ചു. താരങ്ങളുടെ പേര് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ടീമിനൊപ്പം സഞ്ചരിക്കുക ഫിറ്റ്നെസ് തെളിയിച്ചാല്‍ മാത്രമാണെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. കാന്‍ഡിയിലെ എട്ട് ദിവസത്തെ പരിശീലന ക്യാമ്പിലാണ് താരങ്ങളുടെ ഫിറ്റ്നെസ് പരിശോധിച്ചത്.

നാല് മാസത്തിലധികം കളിക്കളത്തിനു പുറത്തിരിക്കുകയാണ് ആഞ്ചലോ മാത്യൂസ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement