
ക്രിക്കറ്റ് ലോകത്തിലേക്ക് തന്റെ മടങ്ങിവരവിനായി ആഞ്ചലോ മാത്യൂസ് ഒരുങ്ങുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി താരം ഭൂരിഭാഗവും പരിക്കിന്റെ പിടിയിലായിരുന്നു. 2019 ലോകകപ്പ് വരെയും നിദാഹസ് ട്രോഫിയിലും ശ്രീലങ്കയെ നയിക്കുവാനിരിക്കെയാണ് പരിക്ക് വീണ്ടും തിരിച്ചടിയായി എത്തുന്നത്. ഈ വര്‍ഷം ഇതുവരെ ഒരു മത്സരം മാത്രമാണ് മാത്യൂസ് കളിച്ചിട്ടുള്ളത്. ശ്രീലങ്കയില്‍ നടക്കുന്ന ആഭ്യന്തര ടൂര്‍ണ്ണമെന്റില്‍ ലങ്കന്‍ നായകന് തിരികെ കളിയിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്.
ശനിയാഴ്ച ഗാലെയ്ക്കെതിരെ കാന്‍ഡിയെ നയിക്കുന്നതിനായി താരം കളത്തിലിറങ്ങുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ജൂണില്‍ വിന്‍ഡീസ് പരമ്പരയാണ് ശ്രീലങ്കയുടെ അടുത്ത ദൗത്യം. ആ ടീമിലേക്ക് മാത്യൂസ് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ തന്റെ ബൗളിംഗ് ദൗത്യങ്ങള്‍ മാത്യൂസിനു ഉപേക്ഷിക്കേണ്ടിവരുമെന്നാണ് അറിയുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial