ഏകദിനത്തിലില്ലെങ്കിലും ടെസ്റ്റ് ടീമില്‍ സ്ഥാനം ലഭിച്ച് ആഞ്ചലോ മാത്യൂസ്

ഏഷ്യ കപ്പിലെ മോശം പ്രകടനത്തിനെത്തുടര്‍ന്ന് ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആഞ്ചലോ മാത്യൂസിനു ടെസ്റ്റില്‍ ടീമില്‍ സ്ഥാനം ലഭിച്ചു. ഏകദിനത്തില്‍ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിയുവാന്‍ സെലക്ടര്‍മാരും കോച്ചും ആവശ്യപ്പെട്ടപ്പോള്‍ തന്നെ മാത്യൂസിന്റെ ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അത് ശരിവയ്ക്കുന്ന തീരുമാനമാണ് ടീം മാനേജ്മെന്റ് എടുത്തത്.

ടെസ്റ്റ് സ്ക്വാഡ്: ദിനേശ് ചന്ദിമല്‍, ദിമുത് കരുണാരത്നേ, കുശല്‍ സില്‍വ, കുശല്‍ മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ്, ധനന്‍ജയ ഡിസില്‍വ, റോഷെന്‍ സില്‍വ, ദില്‍രുവന്‍ പെരേര, രംഗന ഹെരാത്ത്, മലിന്‍ഡ പുഷ്പകുമാര, അകില ധനന്‍ജയ, സുരംഗ ലക്മല്‍, കസുന്‍ രജിത, ലഹിരു കുമര, ലക്ഷന്‍ സണ്ടകന്‍, നിരോഷന്‍ ഡിക്ക്വെല്ല

Exit mobile version