സ്ട്രോസിനു പകരം ആന്‍ഡി ഫ്ലവര്‍ താല്‍ക്കാലിക ഡയറക്ടര്‍

ഇംഗ്ലണ്ടിന്റെ താല്‍ക്കാലിക ഡയറക്ടറായി ആന്‍ഡി ഫ്ലവര്‍ ചുമതലയേല്‍ക്കും. നിലവിലെ ഡയറക്ടര്‍ ആയ ആന്‍ഡ്രൂ സ്ട്രോസ് പദവിയില്‍ നിന്നൊരു താല്‍ക്കാലിക ഇടവേള ആവശ്യപ്പെട്ടതിനാലാണിത്. ഭാര്യയുടെ ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി കുറച്ച് കാലം ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ സ്ട്രോസ് തീരുമാനിച്ചതോടെ ഇംഗ്ലണ്ട് ലയണ്‍സ് കോച്ച് ആന്‍ഡി ഫ്ലവര്‍ ഈ ഇംഗ്ലീഷ് ബോര്‍ഡ് ഡയറക്ടറുടെ ചുമതലകള്‍ വഹിക്കും.

മേയ് 2015ലാണ് സ്ട്രോസ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചുമതല ഏറ്റെടുക്കുന്നത്. കഴിഞ്ഞ ആഷസ് പരമ്പരയ്ക്കിടെയാണ് സ്ട്രോസിന്റെ ഭാര്യയുടെ അസുഖം നിര്‍ണ്ണയിക്കപ്പെടുന്നത്. പ്രാരംഭ ചികിത്സകള്‍ മികച്ച രീതിയില്‍ മുന്നോട്ട പോയപ്പോള്‍ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പിന്തുണയും മനോധൈര്യവും ആവശ്യമായതിനാല്‍ ഒരു ഇടവേളയെടുക്കുവാന്‍ സ്ട്രോസ് തീരുമാനിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial