ആന്‍ഡി ഫ്ലവര്‍ അഫ്ഗാനിസ്ഥാന്റെ കൺസള്‍ട്ടന്റ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്റെ ദേശീയ ടീം കൺസള്‍ട്ടന്റായി ആന്‍ഡി ഫ്ലവറിനെ നിയമിച്ചു. ബോര്‍ഡ് ആണ് ഈ തീരുമാനം അറിയിച്ചിരിക്കുന്നത്. 2009 മുതൽ 2014 വരെ ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായിരുന്നു ആന്‍ഡി ഫ്ലവര്‍. ഇതിൽ 2010ൽ വിന്‍ഡീസിൽ നേടിയ ടി20 ലോകകപ്പ് കിരീടവും ഉള്‍പ്പെടുന്നു.

ആന്‍ഡി ഫ്ലവര്‍ യുഎഇയിലെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ബബിളിലേക്ക് ചേര്‍ന്നിട്ടുണ്ട്. ദേശീയ ടീം കാബൂളിൽ നിന്ന് ഖത്തറിലേക്ക് ഒക്ടോബര്‍ 6ന് യാത്ര തിരിച്ചു.

അഫ്ഗാനിസ്ഥാന്റെ കോച്ചിംഗ് സ്റ്റാഫിൽ ലാന്‍സ് ക്ലൂസ്നര്‍, ഷോൺ ടൈറ്റ് എന്നിവരും ഉള്‍പ്പെടുന്നു.

Exit mobile version