ഇന്ത്യയ്ക്കെതിരെയുള്ള ടി20 മത്സരങ്ങളില്‍ പാറ്റ് കമ്മിന്‍സിനു പകരം ആന്‍ഡ്രൂ ടൈ

- Advertisement -

ആഷസ് പരമ്പരയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയ പാറ്റ് കമ്മിന്‍സിനു ഇന്ത്യയ്ക്കെതിരെയുള്ള മൂന്ന് ടി20 മത്സരങ്ങളില്‍ നിന്ന് വിശ്രമമനുവദിച്ചിരിക്കുന്നു. പകരം ആന്‍ഡ്രൂ ടൈ ടീമിനൊപ്പം ചേരുന്നതായിരിക്കും. നിലവില്‍ ഓസ്ട്രേലിയയിലെ വണ്‍-ഡേ കപ്പില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന ടൈ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടി ഹാട്രിക്ക് ഉള്‍പ്പെടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഓസ്ട്രേലിയയ്ക്കായി 5 ടി20 മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ടൈയുടെ ഇന്ത്യയിലെ ഐപിഎല്‍ പരിചയം കണക്കിലെടുത്താണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐപിഎലില്‍ 6 മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റുകളാണ് ടൈ സ്വന്തമാക്കിയത്. ഇതില്‍ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റിനെതിരെ നേടിയ ഹാട്രിക്കും ഉള്‍പ്പെടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement