
ലീഡ്സില്‍ മൂന്നാം ദിവസം പാക്കിസ്ഥാനു ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 48/3 എന്ന നിലയിലാണ്. അസ്ഹര്‍ അലി(11), ഹാരിസ് സൊഹൈല്‍(8), അസാദ് ഷഫീക്ക്(5) എന്നിവരാണ് പുറത്തായ താരങ്ങള്‍. ജെയിംസ് ആന്ഡേഴ്സണ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സ്റ്റുവര്‍ട് ബ്രോഡിനാണ് ഒരു വിക്കറ്റ്. 16 റണ്‍സുമായി ഇമാം-ഉള്-ഹക്കും രണ്ട് റണ്‍സ് നേടി ഉസ്മാന് സലാഹുദ്ദീനുമാണ് പാക്കിസ്ഥാനായി ക്രീസില്‍ നില്‍ക്കുന്നത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിനു 141 റണ്‍സ് പിന്നിലായാണ് പാക്കിസ്ഥാന് നിലവില്‍ നില കൊള്ളുന്നത്.
നേരത്തെ 302/7 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് 363 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ജോസ് ബട്ലര് 80 റണ്‍സുമായി പുറത്താകാതെ നിന്നു. പാക്കിസ്ഥാനു വേണ്ടി ഫഹീം അഷ്റഫ് മൂന്ന് വിക്കറ്റും മുഹമ്മദ് അമീര്‍, മുഹമ്മദ് അബ്ബാസ്, ഹസന് അലി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ഷദബ് ഖാനാണ് ഒരു വിക്കറ്റ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial