Site icon Fanport

ഐസിസി എലൈറ്റ് പാനലിലേക്ക് അനന്തപദ്മനാഭനും

അന്താരാഷ്ട്ര അമ്പയര്‍മാരുടെ എലൈറ്റ് പാനലിലേക്ക് മലയാളി താരം അനന്തപദ്മനാഭനും. ഐസിസിയുടെ എലൈറ്റ് പാനലില്‍ ഇടം പിടിയ്ക്കുന്ന ആദ്യ മലയാളിയാണ് കെഎന്‍ അനന്തപദ്മനാഭന്‍. മുന്‍ കേരള രഞ്ജി ക്യാപ്റ്റന്‍ കൂടിയായിരുന്ന ഇദ്ദേഹം 2016 ഐപിഎലില്‍ ഏറ്റവും മികച്ച അമ്പയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

എസ് രവിയ്ക്കും വെങ്കിട്ടരാഘവനും ശേഷംഏതാനും മാസങ്ങള്‍ക്ക് മുമ്പ് മലയാളി വേരുകള്‍ ഉള്ള നിതിന്‍ മേനോനെ ഐസിസി എലൈറ്റ് പാനലിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു.

Exit mobile version