Picsart 23 10 25 22 30 48 823

അമോൽ മുജുംദാറിനെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചു

അമോൽ മുജുംദാറിനെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ബി സി സി ഐ ഇന്ന് ഈ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിസിസിഐ നിയോഗിച്ച മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയുടെ ഏകകണ്ഠമായ ശുപാർശയായിൽ ആണ് മുജുംദാർ പുതിയ പരിശീലകൻ ആയത്.

“ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായതിൽ ഞാൻ അഭിമാനിക്കുന്നു. എന്നിൽ വിശ്വാസമർപ്പിക്കുകയും എന്റെ കാഴ്ചപ്പാടിലും ടീം ഇന്ത്യയ്ക്കുള്ള റോഡ്മാപ്പിലും വിശ്വസിക്കുകയും ചെയ്തതിന് സിഎസിക്കും ബിസിസിഐക്കും ഞാൻ നന്ദി പറയുന്നു. ഇതൊരു വലിയ ഉത്തരവാദിത്തമാണ്, കഴിവുള്ള കളിക്കാരുമായി ചേർന്ന് പ്രവർത്തിക്കാനും അവർക്ക് മികച്ച തയ്യാറെടുപ്പും മാർഗനിർദേശവും നൽകാനും ഞാൻ ആഗ്രഹിക്കുന്നു. മുജുംദാർ പറഞ്ഞു

“ശ്രീ. അമോൽ മുജുംദാറിന്റെ നിയമനത്തെ ഞാൻ അഭിനന്ദിക്കുന്നു. ബോർഡ് മുജുംദാറിനെ പൂർണ്ണമായി പിന്തുണയ്ക്കുകയും ഞങ്ങളുടെ കളിക്കാരെ അവരുടെ പൂർണ്ണ ശേഷിയിലെത്താൻ സഹായിക്കുന്നതിന് അദ്ദേഹവുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യും” ബിസിസിഐയുടെ ഓണററി സെക്രട്ടറി ജയ് ഷാ പറഞ്ഞു

Exit mobile version