വീണ്ടും പണിയായി യോ-യോ, അടുത്ത ഇര അമ്പാട്ടി റായിഡു

- Advertisement -

ഐപിഎലിലെ മികവിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിലേക്കുള്ള ഏകദിന സ്ക്വാഡില്‍ ഇടം പിടിച്ച അമ്പാട്ടി റായിഡിവിനും യോ-യോ ടെസ്റ്റില്‍ പരാജയമെന്ന് സൂചന. ഇതോടെ താരത്തിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇന്ത്യ എ ടീമില്‍ നിന്ന് സഞ്ജു സാംസണെയും അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് ടീമില്‍ നിന്ന് മുഹമ്മദ് ഷമിയെയും സമാനമായ രീതിയില്‍ ഒഴിവാക്കിയിരുന്നു.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് അയര്‍ലണ്ടിലേക്കും ഇംഗ്ലണ്ടിലേക്കുമുള്ള താരങ്ങളുടെ ഫിറ്റ്നെസ് ടെസ്റ്റുകള്‍ നടന്ന് വരുന്നത്. 16.1 എന്ന പരിധിയ്ക്കും വളരെ താഴെ മാത്രമേ റായിഡിവിനു നേടാനായുള്ളു എന്നാണ് അറിയുന്നത്. ജൂണ്‍ 2016ല്‍ സിംബാബ്‍വേയ്ക്കെതിരെയാണ് റായിഡു അവസാനമായി ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്.

അയര്‍ലണ്ടില്‍ ജൂണ്‍ 27, 29 തീയ്യതികളില്‍ നടക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ക്ക് ശേഷം ഇന്ത്യ ഇംഗ്ലണ്ടിലെ പര്യടനം ജൂലൈ 3 മുതല്‍ ആരംഭിക്കും. ഓഗസ്റ്റിലാണ് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയുടെ ആരംഭം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement