കോഹ്‍ലി ഇതിഹാസ താരം, ഞാന്‍ ഏഴയലത്ത് വരില്ല

വിരാട് കോഹ്‍ലിയോടുള്ള താരതമ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഇന്ത്യയുടെ ഇതിഹാസ താരത്തിന്റെ ഏഴയലത്ത് വരില്ല എന്ന് അഭിപ്രായപ്പെട്ട് പാക്കിസ്ഥാന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ബാബര്‍ അസം. വിന്‍ഡീസിനെതിരെ രണ്ടാം ടി20 മത്സരത്തില്‍ 3 റണ്‍സിനു തന്റെ ശതകം നഷ്ടമായ ശേഷം പത്രക്കാരോട് പ്രതികരിക്കവെയാണ് ബാബര്‍ അസം ഇപ്രകാരം പറഞ്ഞത്.

പാക് നിരയില്‍ സാങ്കേതികമായി ഏറ്റവും മികവ് പുലര്‍ത്തുന്ന താരമായാണ് ബാബര്‍ അസമിനെ വിലയിരുത്തപ്പെടുന്നത്. അതിനാല്‍ തന്നെ ഈ 23 വയസ്സുകാരനെ വിരാട് കോഹ്‍ലിയുമായി പലപ്പോഴും താരതമ്യം ചെയ്യപ്പെടാറുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുംബൈ സിറ്റിയിൽ വെറും രണ്ട് വിദേശ താരങ്ങൾ മാത്രം, ക്ലബ് വിട്ടത് അഞ്ച് താരങ്ങൾ
Next articleപരിക്ക് മാറി അലക്സ് സാൻട്രോ എത്തി, റയലിനെതിരെ ഇറങ്ങും