ഞാനെന്റെ കരിയറിലെ മികച്ച ഫോമില്‍

ഞാനെന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്ന് അഭിപ്രായപ്പെട്ട് എബി ഡി വില്ലിയേഴ്സ്. നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെ മടങ്ങിയെത്തിയ എബിഡി കേപ് ടൗണിലും സെഞ്ചൂറിയണിലും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി ദക്ഷിണാഫ്രിക്കയെ ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യയെ അടിയറവു പറയിപ്പിക്കുവാന്‍ സഹായിച്ചിരുന്നു. ഇരു ടെസ്റ്റുകളും ജയിച്ച് ദക്ഷിണാഫ്രിക്ക ഫ്രീഡം സീരീസ് സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ്.

താന്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ മാത്രമല്ല ഏറ്റവും ഫിറ്റായ സമയവും ഇതാണെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഈ 33 വയസ്സുകാരന്‍ അഭിപ്രായപ്പെട്ടു. ചാമ്പ്യന്‍സ് ട്രോഫിയ്ക്കിടെ താരത്തെ പരിക്ക് അലട്ടിയിരുന്നു എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ഭുവനേശ്വര്‍ കുമാര്‍ ദക്ഷിണാഫ്രിക്കയെ ആദ്യ ടെസ്റ്റില്‍ എറിഞ്ഞിട്ടപ്പോള്‍ 65 റണ്‍സുമായി തിരിച്ചടിച്ചത് ഡിവില്ലിയേഴ്സ് ആയിരുന്നു. കൂടാതെ സെഞ്ചൂറിയണിലും 80 റണ്‍സ് നേടി ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതില്‍ എബിഡി നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനു പറ്റിയ ഏറ്റവും മികച്ച അവസരമാണ് കൈവന്നിരിക്കുന്നതെന്നും ഡി വില്ലിയേഴ്സ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version