തിരിച്ചടിച്ച് ഇന്ത്യ, ലീഡ് 126 റണ്‍സ്

- Advertisement -

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ചെറുത്ത് നില്പ്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 213/4 എന്ന നിലയിലാണ്. 79 റണ്‍സുമായി ചേതേശ്വര്‍ പുജാരയും 40 റണ്‍സുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. മത്സരത്തില്‍ ഇന്ത്യയ്ക്ക് 126 റണ്‍സ് ലീഡ് ആയിട്ടുണ്ട്. അര്‍ദ്ധ ശതകം നേടിയ ലോകേഷ് രാഹുല്‍(51) ആണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റൊരു താരം. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹാസല്‍വുഡ് മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 276 റണ്‍സിനു അവസാനിക്കുകയായിരുന്നു. 237/6 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് 39 റണ്‍സ് കൂട്ടിചേര്‍ക്കാനെ ആയുള്ളു. മാത്യുവെയിഡ്(40), മിച്ചല്‍ സ്റ്റാര്‍ക്ക്(26) എന്നിവരുടെ ചെറുത്ത് നില്പ് അശ്വിന്‍ അവസാനിപ്പച്ചതോടു കൂടി ഓസ്ട്രേലിയന്‍ ഇന്നിംഗ്സിനു പരിസമാപ്തി വരികയായിരുന്നു. രവീന്ദ്ര ജഡേജ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ അശ്വിന്‍ രണ്ട് വിക്കറ്റുകള്‍ നേടി.

Advertisement