Site icon Fanport

അലൻ ഡൊണാൾഡ് ബംഗ്ലാദേശിന്റെ പേസ് ബൗളിംഗ് കോച്ച്

മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ അല്ലന്‍ ഡൊണാൾഡിനെ പേസ് ബൗളിംഗ് കോച്ചായി നിയമിച്ച് ബംഗ്ലാദേശ്. ഓട്ടിസ് ഗിബ്സൺ പടിയിറങ്ങിയതോടെയാണ് ബംഗ്ലാദേശ് ബോര്‍ഡ് പുതിയ ബൗളിംഗ് കോച്ചിനെ തേടിയത്.

ഐസിസി ടി20 ലോകകപ്പ് വരെയാണ് കരാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി 72 ടെസ്റ്റ് മത്സരങ്ങളും 64 ഏകദിനങ്ങളിലും ഡൊണാള്‍ഡ് കളിച്ചിട്ടുണ്ട്. 2011 ഐസിസി ലോകകപ്പിൽ ന്യൂസിലാണ്ടിന്റെ ബൗളിംഗ് കോച്ചായി ഡൊണാൾഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള താരം ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും കോച്ചിംഗ് സ്റ്റാഫിൽ അംഗം ആയിരുന്നു.

 

Exit mobile version