ഇന്ത്യ സന്ദര്‍ശിക്കുന്ന ടീമുകള്‍ ഇനി അഫ്ഗാനിസ്ഥാനെയും നേരിടും

- Advertisement -

ഇന്ത്യ സന്ദര്‍ശിക്കുന്ന ക്രിക്കറ്റ് ടീമുകള്‍ ഇനി അഫ്ഗാനിസ്ഥാനെയും നേരിടും. ഇരു ബോര്‍ഡുകളും തമ്മില്‍ ഇന്ന് അഫ്ഗാനിസ്ഥാനില്‍ നടന്ന് വരുന്ന ചര്‍ച്ചയുടെ ഭാഗമായാണ് ഈ തീരുമാനത്തിലേക്ക് ബോര്‍ഡുകള്‍ എത്തിയത്. ഇന്ത്യ സന്ദര്‍ശിക്കുന്ന ടീമുകള്‍ അഫ്ഗാനിസ്ഥാനുമായി പരിശീലന മത്സരത്തില്‍ പങ്കെടുക്കുമെന്നാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്.

ഇത് അഫ്ഗാനിസ്ഥാനു കൂടുതല്‍ അന്താരാഷ്ട്ര പരിചയം നേടുന്നതിനു സഹായിക്കുമെന്ന് കരുതപ്പെടുന്ന തീരുമാനമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement