ചിറ്റഗോംഗ് വൈക്കിംഗ്സിനു കൂറ്റന്‍ ജയം

- Advertisement -

വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ കൂറ്റന്‍ സ്കോര്‍ നേടിയ ചിറ്റഗോംഗ് വൈക്കിംഗ്സിനു 45 റണ്‍സ് ജയം. ഇന്ന നടന്ന മത്സരത്തില്‍ രാജ്ഷാഹി കിംഗ്സിനെതിരെയാണ് ചിറ്റഗോംഗ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വൈക്കിംഗ്സ് 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടുകയായിരുന്നു. ലൂയിസ് റീസ് പുറത്താകാതെ നേടിയ 80 റണ്‍സ് ആണ് മത്സരത്തിലെ ടോപ് സ്കോറര്‍. 56 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 3 സിക്സും സഹിതമാണ് റീസിന്റെ ഇന്നിംഗ്സ്. 30 പന്തില്‍ 42 റണ്‍സ് നേടി ലൂക്ക് റോഞ്ചിയും 20 പന്തില്‍ 42 റണ്‍സ് നേടി സിക്കന്ദര്‍ റാസയും ചിറ്റഗോംഗിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. മെഹ്ദി ഹസന്‍ 4 ഓവറില്‍ 18 റണ്‍സ് നേടി 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മറ്റു ബൗളര്‍മാര്‍ക്കെല്ലാം കണക്കറ്റ് പ്രഹരം ലഭിച്ചു.

മറുപടി ബാറ്റിംഗില്‍ സമീത് പട്ടേല്‍ 26 പന്തില്‍ 62 റണ്‍സ് വെടിക്കെട്ടുമായി രാജ്ഷാഹിയ്ക്ക് വേണ്ടി തിളങ്ങിയെങ്കിലും മറ്റു ബാറ്റ്സ്മാന്മാരില്‍ നിന്ന് സമീതിനു വേണ്ടത്ര പിന്തുണ ലഭിച്ചില്ല. സിക്കന്ദര്‍ റാസ 4 വിക്കറ്റ് വീഴ്ത്തി ബൗളിംഗ് നിരയില്‍ ചിറ്റഗോംഗിനു വേണ്ടി തിളങ്ങി. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് മാത്രമേ കിംഗ്സിനു നേടാനായുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement