
- Advertisement -
ഇംഗ്ലണ്ടിനെതിരെ കാണിച്ച വിസ്മയം ആവര്‍ത്തിക്കാന്‍ സ്കോട്ലാന്ഡിനു സാധിക്കാതെ വന്നപ്പോള്‍ പാക്കിസ്ഥാനു ആദ്യ ടി20 മത്സരത്തില്‍ 48 റണ്‍സ് വിജയം. 205 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സ്കോട്ലാന്ഡിനു 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സേ നേടാനായുള്ളു. 38 റണ്‍സ് നേടി പുറത്താകാതെ നിന്ന മൈക്കല്‍ ലീസെക് ആണ് സ്കോട്ലാന്ഡിന്റെ ടോപ് സ്കോറര്‍. കൈല്‍ കോയെറ്റ്സര്‍ 31 റണ്‍സും ജേര്‍ജ്ജ് മുന്‍സി 25 റണ്‍സും നേടിയപ്പോള്‍ ഡയലന്‍ ബഡ്ജിന്റെ വക 24 റണ്‍സുണ്ടായിരുന്നു.
പാക്കിസ്ഥാനു വേണ്ടി ഷദബ് ഖാന്, ഹസന് അലി എന്നിവര്‍ രണ്ട് വിക്കറ്റും മുഹമ്മദ് നവാസ്, മുഹമ്മദ് അമീര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement